15 മുതൽ 45 വയസ്സ് വരെ ഉള്ള 15 ശതമാനം, സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ തകരാറ് ആണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം.
1. രോഗലക്ഷണങ്ങൾ താഴെ പറയുന്നവ ആണ്
2. ആർത്തവത്തിലെ ക്രമക്കേട്
3. അണ്ഡോല്പാദനം ശരിക്ക് നടക്കാത്തത് മൂലമുള്ള വന്ധ്യത
4. ആർത്തവ സമയത്തെ അമിത രക്തസ്രാവം
5. പുരുഷ ഹോർമോൺ കൂടുതലായതുകൊണ്ടുള്ളഅമിതരോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ
6. അമിതവണ്ണം
7. ഡയബറ്റിസ്/ ഗർഭാവസ്ഥയിൽ ഡയബറ്റിസ് ഉണ്ടാകുവാനുള്ളസാധ്യത
8. കൊളസ്ട്രോൾ കൂടുക
കാരണങ്ങൾ - ഇത് ഒരു പാരമ്പര്യ രോഗം ആണ്. വ്യായാമത്തിന്റെ കുറവ്, കൊഴുപ്പും മധുരവും കൂടിയ ഭക്ഷണപദാർത്ഥങ്ങൾ, അമിതവണ്ണം എന്നിവ പി സി ഓ എസ് കൂട്ടുന്നു.
പരിഹാര മാർഗങ്ങൾ - അമിതവണ്ണം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, ജങ്ക്ഫുഡ് ഒഴിവാക്കുക, പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക
ചികിത്സകൾ
1. ആർത്തവംയഥാസമയംആക്കുവാനുള്ള ഗുളികകൾ
2. അമിത രോമവളർച്ച, മുഖക്കുരു, മുടികൊഴിച്ചിൽ എന്നിവയ്ക്കുവേണ്ടിയുള്ളഹോർമോൺ ഗുളികകൾ
3. രക്തക്കുറവ് ഉണ്ടെങ്കിൽ അയൺ ഗുളികകൾ
4. ഡയബറ്റിസ് സാധ്യത ഉള്ളവർക്ക് ഉള്ളവർക്കുള്ളചികിത്സ
5. വന്ധ്യത ഉള്ളവർക്ക് അണ്ഡോല്പാദനം സാധ്യമാക്കുവാനുള്ള മരുന്നുകൾ/
6. ലാപറോസ്കോപി/ ഐ.വി.എഫ്
Dr. Reshma Raj, MBBS, DGO, DNB
Obstetrician and Gynaecologist