

ഹായ്. ഞാൻ അൻസൽ. ഞാൻ ഈ 2018 സിവിൽ പോലീസ് ഓഫീസർ എക്സാം എഴുതി എഴുത്തുപരീക്ഷ വിജയിച്ചിരുന്നു. എൻറെ ഫിസിക്കൽ എക്സാം ഡേറ്റ് ഏപ്രിൽ ഇരുപത്തിയേഴാം തീയതി ആയിരുന്നു. അങ്ങനെ ഇതിനു വേണ്ടി ഞാൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ എനിക്കൊരു ഇഞ്ചുറി ഉണ്ടായി. ഒരു മസിൽ പെയിൻ. ഞാൻ പലയിടത്തും കാണിച്ചിട്ട് എനിക്ക് ഒരു കുറവും ഉണ്ടായില്ല. അങ്ങനെ ഏപ്രിൽ 23 ആം തീയതി ഞാൻ കിംസ് ഹോസ്പിറ്റലിൽ പോയി കാണിച്ചായിരുന്നു. അപ്പോൾ ഡോക്ടർ ഫിസിയോതെറാപ്പി ഒന്ന് കാണിക്കാൻ പറഞ്ഞായിരുന്നു. അങ്ങനെ ഞാൻ രാഹുൽ സാറിനെ മീറ്റ് ചെയ്തു. മസിൽ നീര് കയറി എന്നാണ് സാർ പറഞ്ഞത്. ഡ്രൈ നീഡിലിങ് ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് അവിടുന്ന് നീര് നീക്കം ചെയ്തു. രണ്ടു ദിവസത്തെ ട്രീറ്റ്മെൻറ് കൂടെ എൻറെ വേദന ഭേദമായി. രാഹുൽ സാറിൻറെ നിർദ്ദേശപ്രകാരം ഞാൻ രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ ഗ്രൗണ്ടിൽ ഇറങ്ങിയത്. വേദന മാറിയതുകൊണ്ട് എനിക്ക് കായികയിനങ്ങൾ എല്ലാം നന്നായി ചെയ്യാൻ കഴിയും ഫിസിക്കൽ എനിക്ക് പാസാകാൻ കഴിയുകയും ചെയ്തു. എൻറെ ഫിസിക്കൽ പാസായത് ക്രെഡിറ്റ് Rahul sir ന് കൂടി അവകാശപ്പെട്ടതാണ് കാരണം രാഹുൽ സാറിൻറെ ട്രീറ്റ്മെൻറ് കിട്ടിയില്ലായിരുന്നെങ്കിൽ എനിക്ക് എൻറെ ഫിസിക്കൽ ചെയ്യാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് രാഹുൽ സാറിനോട് വളരെയധികം നന്ദിയുണ്ട്. സാറിൻറെ ട്രീറ്റ്മെൻറ് വളരെ നന്നായിരുന്നു. അത് എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു